Header Saravan Bhavan

ചാവക്കാട് കൺസോൾ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

Above article- 1

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ്‌ പോലീസ് ടി.എസ്. സിനോജ് ഉത്ഘാടനം ചെയ്തു.
ആർഭാടങ്ങൾക്ക്‌ വേണ്ടി വൻ തുകകൾ ചെലവ് ചെയ്യുന്ന നാട്ടിൽ പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുക എന്നത് മഹത്തായ ദൗത്യം ആണ് എന്ന്‌ ഉത്ഘാടകൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. കൺസോൾ ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എം. കെ. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.

new consultancy

Astrologer

കൺസോൾ കുവൈറ്റ്‌ ചാപ്റ്റർ പ്രതിനിധികളായ മുഹമ്മദ്‌ അബ്ദു, ഫൈസൽ ഇബ്രാഹിം , സജി, റിംഷാദ് മുഹമ്മദ് എന്നിവരും അബുദാബി ചാപ്റ്റർ പ്രതിനിധികളായ ഷാഹുൽ ഹമീദ് പാലയൂർ, അബ്ദുൽഷുക്കൂർ എന്നിവരും ഖത്തർ ചാപ്റ്റർ പ്രതിനിധികളായ ആർ. എസ്. മെഹബൂബ് ശംസുദ്ധീൻ എന്നിവരും ആശംസകൾ നേർന്നു.
കൺസോൾ ഭാരവാഹികൾ ആയ അഡ്വ. സുജിത് അയിനിപ്പുള്ളി, പി പി അബ്ദുൽസലാം, സി എം ജെനീഷ്, ഹക്കീം ഇമ്പാറ ക്ക്, കാസിം പൊന്നറ എന്നിവർ പ്രസംഗിച്ചു. ട്ര ഷറർ അബ്ദു മാഷ് നന്ദി പറഞ്ഞു.

buy and sell new

Vadasheri Footer