Header 1 vadesheri (working)

ഡി.ജി.പി ജേക്കബ് തോമസിന് മത്സരിക്കാൻ കഴിയില്ല , ചാലക്കുടിയിൽ നിന്ന് ട്വന്‍റി20 പിന്മാറി

Above Post Pazhidam (working)

കൊച്ചി: പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്‍റി20 മത്സരിക്കുന്നില്ലെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ട്വന്‍റി20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന ഡി.ജി.പി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ട്വന്‍റി20 പിന്മാറിയത്. ജേക്കബ് മത്സരിക്കാത്ത സാഹചര്യത്തില്‍ മറ്റാരേയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നാണ് ട്വന്‍റി20 യുടെ തീരുമാനം.

First Paragraph Rugmini Regency (working)

5 പേരടങ്ങുന്ന പാനലില്‍ നിന്ന് തിരഞ്ഞെടുത്ത് സ്ഥാനാര്‍ത്ഥിയാണ് ജേക്കബ് തോമസ്. ഈ സാഹചര്യത്തില്‍ ഇനിയുള്ള ചുരുങ്ങിയ സമയം കൊണ്ട് ഒരാളെ തീരുമാനിച്ച്‌ മത്സരിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വ്യക്തമാക്കി. ട്വന്‍റി20 യുടെ തിരഞ്ഞെടുപ്പ് നിലപാട് വരുന്ന ഞായര്‍ വാര്‍ഡ് കമ്മറ്റി യോഗത്തില്‍ തീരുമാനിക്കും എന്നും അദ്ദേഹം അറിയിച്ചു.

ട്വന്‍റി20യുടെ പ്രവര്‍ത്തന ആശയങ്ങള്‍ ജനങ്ങള്‍ക്ക് വളരെ പ്രയോജനമുള്ളതാണ്. മത്സരിക്കുന്നില്ലെങ്കിലും ജനാതിപത്യ പ്രകൃയയില്‍ സജീവ പങ്കാളിത്തം ഉണ്ടാകുമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ട്വന്‍റി20 ചെയര്‍മാന്‍ ബോബി എം ജേക്കബ്, സെക്രട്ടറി അഗസ്റ്റിന്‍ ആന്‍റണി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.