Madhavam header
Above Pot

ചക്കം കണ്ടത്ത് ബാർബർ ഷാപ്പിലെ മാലിന്യം, വാഹനമടക്കം പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഷോപ്പുകളിൽ നിന്ന് മുടിയും മറ്റു മാലിന്യങ്ങളും ശേഖരിച്ച് ചക്കംകണ്ടം പ്രദേശത്ത് നിക്ഷേപിക്കുവാൻ ഗുഡ്സ് ഓട്ടോയിൽ എത്തിയ രണ്ട് പേരെ വാർഡ് കൗൺസിലർ ലതാ പ്രേമന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടി കൂടി . പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക് കെട്ടുകൾ നാട്ടുകാർ പറുക്കിയെടുപ്പിച്ചു.പ്രതികളെ ചാവക്കാട് പോലീസിന് കസ്റ്റഡിയിൽ എടുത്തു .മാലിന്യ മടക്കമുള്ള വണ്ടി ഗുരുവായൂർ മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു.നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ബൈജു എന്നിവരാണ് വാഹനം പിടിച്ചെടുത്തത് . മണത്തല സ്വദേശി തെക്കൻ വീട്ടിൽ സുബ്രഹ്മണ്യനാണ് വാഹനം ഓടിച്ചിരുന്നത് . കൗണ്സിലർക്ക് പുറമെ നാട്ടുകാരായ പോക്കാക്കില്ലത്ത് ഷാജി, പുളിക്കൽ ഷംസുദ്ദീൻ, ഇമാം മുദ്ദീൻ, എന്നിവരും പരിസരവാസികളായ നൂറോളം ചെറുപ്പക്കാരും ചേർന്നാണ് പിടികൂടിയത്

Vadasheri Footer