Post Header (woking) vadesheri
Browsing Category

Popular Category

കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്സ്.സി.കമ്പ്യൂട്ടർ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ എൽ.എഫ്. കോളേജ് വിദ്യാർത്ഥിനിയും ഗുരുവായൂർ സ്വദേശിനിയുമായ ശ്രുതി ബാലകൃഷ്ണനെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആദരിച്ചു

യുവതിയുടെ ആത്മഹത്യ, പോലീസ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം : പൗരാവകാശ വേദി

ചാവക്കാട് : ഒരുമനയൂർ ഒറ്റതെങ്ങിൽ കറുപ്പം വീട്ടിൽ നിസാർ ഭാര്യയും, രണ്ട് കുട്ടികളുടെ മാതാവുമായ ഹാഫീസ എന്ന 27 വയസുകാരി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഭർത്താവിൻ്റെയും വീട്ടുക്കാരുടെയും ശാരീരികവും, മാനസികവുമായ പീഡനം മൂലമാണെന്ന്

സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു, എം.എം. വർഗീസ് തുടരും.

തൃശൂർ: രണ്ട് നാൾ നീണ്ട സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം. വർഗീസ് തുടരും. വിഭാഗീയതയുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട് ഏ​റെക്കാലമായി കീഴ്ഘടകത്തിൽ പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന

കുബേര ,ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : അമിത പലിശക്ക് പണം നല്‍കിയിരുന്ന യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി പോലിയത്ത് പ്രസാദാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ ഇയാളുടെ

ഒരുമനയൂരിൽ കടന്നൽ കൂട് ഇളകി , കുട്ടികൾ അടക്കം 10 പേർക്ക് കുത്തേറ്റു

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 10 പേർക്ക് കടന്നൽ കുത്തേറ്റു.കൂനംപ്പുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38),മക്കളായ അധീന്ദ്ര ദേവ്(7),അഭിനവ് ദേവ്(3),കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ

പലിശ മുടങ്ങിയതിന് വധ ഭീഷണി, കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ

തൃശൂർ: പലിശ മുടങ്ങിയതിന് വധ ഭീഷണി. ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിൻ്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ്

അഡ്വ :വി ബലറാമിനെ മണ്ഡലം കോൺഗ്രസ് അനുസ്മരിച്ചു

ഗുരുവായൂർ : കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്നു അഡ്വ.വി.ബാലറാമിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി . അനുസ്മരണം മുൻ എം എൽ എ വി ടി ബലറാം ഉൽഘാടനം

തൃശൂർ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്.കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം.

കോവിഡിന്റെ അതി തീവ്ര വ്യാപനം, അഡ്വ :വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചു.

ഗുരുവായൂർ : വി ബലറാം സ്മാരക ചാരിറ്റി ട്രസ്റ്റിന്റെ മികച്ച പൊതു പ്രവർത്തകനുള്ള അഡ്വ വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കോവിഡിന്റെ അതിരൂക്ഷ വ്യാപനം കാരണം കെ പി സി സിയുടെ നിർദേശത്തെ

പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.

ചാവക്കാട് : പൊന്നാനി ദേശീയ പാതയില്‍ ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖില്‍ ആണ് മരിച്ചത്. മാമ്പുള്ളി