Madhavam header
Above Pot

പലിശ മുടങ്ങിയതിന് വധ ഭീഷണി, കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ

തൃശൂർ: പലിശ മുടങ്ങിയതിന് വധ ഭീഷണി. ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിൻ്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തത്. അനിൽകുമാറിൻ്റെ വീട്ടിൽ നിന്നും 3 ആധാരങ്ങളും 2 ചെക്കുലീഫുകളും പിടിച്ചെടുത്തു.

Astrologer

2 വർഷം മുൻപാണ് വിനോദ് അനിൽകുമാറിൻ്റെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ പത്ത് ശതമാനം പലിശക്ക് വാങ്ങിയത്. പിന്നീട് മുടങ്ങിയ പലിശയും ചേർത്ത് മൂന്നരലക്ഷം രൂപയായി. ഇതിന് മാസം മുപ്പത്തയ്യായിരം വെച്ച് പലിശയിനത്തിൽ വിനോദ് 10 ലക്ഷത്തോളം രൂപ അനിൽകുമാറിന് കൊടുത്തിരുന്നു. 2 മാസത്തെ പലിശ മുടങ്ങിയപ്പോഴാണ് അനിൽകുമാർ വധഭീഷണി മുഴക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Vadasheri Footer