Post Header (woking) vadesheri

സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി.വി.ജേക്കബ്അന്തരിച്ചു.

Above Post Pazhidam (working)

Arya bhavan inner

കൊച്ചി: പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം വൈകിട്ട് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാല്‍) ഡയറക്ടറാണ്. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്‌പെഷല്‍ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

First Paragraph Jitesh panikar (working)

1949 ല്‍ പതിനേഴാം വയസ്സില്‍, ഏലയ്ക്ക വ്യാപാരത്തിലൂടെയാണ് സംരംഭകരംഗത്ത് തുടക്കമിടുന്നത്. ആദ്യകാലത്ത് വര്‍ക്കി സണ്‍സ് എന്‍ജിനിയേഴ്‌സ് എന്ന പങ്കാളിത്ത കമ്പനിക്കു കീഴില്‍ ഒട്ടേറെ ജലവൈദ്യുതി, റോഡ്, പാലം പദ്ധതികളുടെ കരാറുകാരനായി. ഇടുക്കി അണക്കെട്ടിലെ മൂലമറ്റം ഭൂഗര്‍ഭ പവര്‍ ഹൗസിലേക്കുള്ള ഉള്ള ടണല്‍ നിര്‍മ്മാണം നടത്തിയത് ഈ കമ്പനിയാണ്. ഇതിനു ശേഷമാണ് പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് സ്ഥാപിച്ചത്.

സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളായ ഒലിയോറെസിന്‍സിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സിന്തൈറ്റ്. ഒലിയോറെസിന്റെ ആഗോള വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെതാണ്. കിച്ചണ്‍ ട്രഷേഴ്‌സ് സ്പ്രിഗ്, വീദാ, പോള്‍ ആന്‍ഡ് മൈക് മില്‍ക് ചോക്ലേറ്റ്‌സ് തുടങ്ങിയ സിന്തൈറ്റിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ്. കടയിരുപ്പ് എന്ന ചെറുഗ്രാമത്തില്‍ ആരംഭിച്ച സിന്തൈറ്റിന് ഇന്ന് കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് ചൈന, ശ്രീലങ്ക, വിയറ്റ്‌നാം, യുക്രൈയ്ന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഫാക്ടറികളും യുഎസ് ഉള്‍പ്പെടെ യൂറോപ്പില്‍ പല രാജ്യങ്ങളിലും വിപണന ഓഫിസുകളും ഉണ്ട്.

1976-77 മുതല്‍ ഏറെക്കാലം ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍ഗ്രോ ഫുഡ്‌സ് ആന്‍ഡ് ബവ്‌റിജസ് പ്രൈവറ്റ് ലിമിറ്റഡ്, സിമേഗാ ഫ്‌ലേവേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിന്തൈറ്റ് ഇന്‍ഫ്രസ്ട്രക്ചര്‍ പ്രോജറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹെര്‍ബല്‍ ഐസോലൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റമദ റിസോര്‍ട്‌സ് കൊച്ചി, റിവേറിയ സ്യൂട്‌സ് തേവര എന്നിവയുടെ സ്ഥാപകനാണ്.

വ്യവസായിക രംഗത്തിനു പുറമേ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സെക്രട്ടറി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് ഉപദേശകന്‍, എക്‌സിക്യൂട്ടീവ് അംഗം, പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വൈസ് ചെയര്‍മാന്‍, കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഡൈ്വസര്‍, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു