Post Header (woking) vadesheri

കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി

Above Post Pazhidam (working)

കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. കണ്ണൂർ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 55 അംഗ കൗൺസിലിൽ 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. പ്രമേയത്തിന്മേലുള്ള ചർച്ച രാവിലെ തുടങ്ങി ഉച്ചയോടെ വോട്ടെടുപ്പ് നടക്കുകയായിരുന്നു.

Ambiswami restaurant

കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് പി.കെ രാഗേഷ് രാവിലെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം സീറ്റുകൾ ലഭിച്ചപ്പോൾ പി.കെ. രാഗേഷിന് െഡപ്യൂട്ടി മേയർ സ്ഥാനം നൽകിയാണ് സി.പി.എം ഭരണം പിടിച്ചത്. സി.പി.എമ്മിെൻറ 27 അംഗങ്ങളിൽ ഒരു കൗൺസിലർ ഈയിടെ മരിച്ചു. ഇതോടെ എൽ.ഡി.എഫിന് 26ഉം യു.ഡി.എഫിന് 27ഉം ആയി അംഗബലം.

buy and sell new

Second Paragraph  Rugmini (working)

കോൺഗ്രസിലെ ജില്ലയിലെ പ്രമുഖനായ കെ. സുധാകരനുമായി ഉടക്കിയാണ് പി.കെ. രാഗേഷ് കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. രാഗേഷ് കോൺഗ്രസുമായി സഹകരിക്കാൻ തയാറായതിെൻറ തുടർച്ചയായാണ് സുധാകരൻ മുൻകൈയെടുത്ത് കോർപറേഷനിൽ അവിശ്വാസം കൊണ്ടുന്നത്. ഭരണം പിടിച്ചെടുത്താൽ മേയർപദവി അവശേഷിക്കുന്ന കാലാവധിയുടെ ആദ്യപകുതി കോൺഗ്രസിനും രണ്ടാം പകുതി മുസ്ലിം ലീഗിനും എന്നതാണ് ധാരണ