Header 1 vadesheri (working)

ബിൽഡർ ഫ്ലാറ്റ് നൽകിയില്ല, 9,68,000 രൂപയും, പലിശയും നൽകുവാൻ ഉപ ഭോക്തൃ കോടതി വിധി

Above Post Pazhidam (working)

തൃശൂർ : കരാർ പ്രകാരം ബിൽഡർ ഫ്ലാറ്റ് നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 9,68,000 രൂപയും പലിശയും ചിലവും നൽകുവാൻ വിധി. കോഴിക്കോട് തിരുവണ്ണൂർ അനന്തൻ കണ്ടി പറമ്പിലെ ടി കെ സുബ്രഹ്മണ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ടോപ് കൺസ്ട്രക്ഷൻസ് ഉടമ കെ ഭരതനെതിരെ ഉപ ഭോക്തൃ കോടതി വിധിച്ചത്. സുബ്രഹ്മണ്യനിൽ നിന്ന് 9,68,000 രൂപയാണ് ഗുരുവായൂർ കിഴക്കേ നടയിൽ ഹൗസിങ് ബോർഡ് റോഡിൽ ടോപ് ഗുരുവായൂരപ്പൻ എന്ന പേരിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഫ്ലാറ്റ് നൽകുന്നതിനായി കൈപ്പറ്റിയിരുന്നത്.

First Paragraph Rugmini Regency (working)

പണം കൈപ്പറ്റിയതിനനുസൃതമായി പണികൾ പൂർത്തിയാക്കിയിരുന്നില്ല സ്ട്രക്ചർ പൂർത്തിയാക്കിയെങ്കിലും ഫ്ളാറ്റ് താമസ യോഗ്യമാക്കുകയുണ്ടായിട്ടില്ല തന്നെയുമല്ല പണികളും മോശമായ നിലയിലായിരുന്നു ഫ്ലാറ്റ് സമയത്തിന് നൽകിയില്ലെന്നും ഗുണനിലവാരമില്ലാതെയാണ് നിർമ്മിച്ചതെന്നും ആരോപിച്ചാണ് ഉപ ഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത് കോടതി നിയോഗിച്ച കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു

Second Paragraph  Amabdi Hadicrafts (working)

സംഖ്യ കൈപ്പറ്റി യഥാസമയം ഫ്ലാറ്റ് കൈമാറാതിരുന്നത് സേവനവീഴ്ചയാണെന്ന് കോടതി വിലയിരുത്തി .ഹർജി ഫയൽ ചെയ്യവാൻ കാലഹരണ ദോഷമുണ്ടെന്ന എതൃകക്ഷിയുടെ വാദവും കോടതി തള്ളി തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ.രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 9,68,000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 12 % പലിശയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ: ഏ.ഡി. ബെന്നി ഹാജരായി