Header 1 = sarovaram
Above Pot

നഗര സഭയുടെ നേതൃത്വത്തിൽ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്‍റെ 90-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി, നഗരസഭ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം സംഘടിപ്പിക്കുന്നു. 2021 നവംബര്‍ 1 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ വെച്ചു നടക്കുന്ന അനുസ്മരണ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും . ഡോ ബിജു ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

Astrologer

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി സത്യഗ്രഹ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരിക്കുന്നതാണ്. അനുസ്മരണ സമ്മേളനത്തില്‍ ജനകീയാസൂത്രണ കാലഘട്ടം മുതലുളള മുന്‍കാല ജനപ്രതിനിധികളെ ആദരിക്കുന്നതാണ്.
ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി അനുസ്മരണത്തിന്‍റെ ഭാഗമായി ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 2021 ഒക്ടോബര്‍ 30 ശനി രാവിലെ 11 മണിക്ക് നഗരസഭ കിച്ചണ്‍ ബ്ലോക്കില്‍ വെച്ച് ഉപന്യാസ രചനാ മത്സരവും, അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് കവിതാലാപന മത്സരവും നടത്തുന്നതാണ്.

വിജയികളാകുന്നവര്‍ക്ക് സത്യഗ്രഹ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി അംഗങ്ങളായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, നഗരസഭാ സെക്രട്ടറി പി എസ് ഷിബു എന്നിവര്‍ പങ്കെടുത്തു.

Vadasheri Footer