Madhavam header
Above Pot

ഗുരുവായൂർ സ്വദേശി റെജിൻ അടക്കമുള്ള നാവികരെ ബ്രിട്ടൻ മോചിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​ന്‍ പി​ടി​കൂ​ടി​യ ഇ​റാ​ന്‍ എ​ണ്ണ ടാ​ങ്ക​റി​ലെ ഗുരുവായൂർ സ്വദേശി റെജിൻ രാജൻ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ഇ​ന്ത്യ​ക്കാ​രെ​യും മോ​ചി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യി സം​സാ​രി​ച്ചെ​ന്നും നാ​വി​ക​രെ മോ​ചി​പ്പി​ച്ച വി​വ​രം അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചെ​ന്നും മു​ര​ളീ​ധര​ന്‍‌ ട്വീ​റ്റ് ചെ​യ്തു.ഇ​റാന്‍ എ​ണ്ണ ടാ​ങ്ക​റാ​യ ഗ്രേ​സ് വ​ണ്ണി​ലെ മു​ഴു​വ​ന്‍ ഇ​ന്ത്യ​ക്കാ​രും ഉ​ട​ന്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 24 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

buy and sell new

Astrologer

ഗ്രേ​സ്-1 ക​മ്ബ​നി​യി​ല്‍ ജൂ​നി​യ​ര്‍ ഓ​ഫി​സ​റാ​യ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി കെ.​കെ.​അ​ജ്മ​ല്‍ (27), ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി റെ​ജി​ന്‍, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പ്ര​ദീ​ഷ് എ​ന്നി​രാ​ണ് ക​പ്പ​ലി​ലു​ള്ള മ​ല​യാ​ളി​ക​ള്‍. ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പു​റ​മേ റ​ഷ്യ, ലാ​ത്വി​യ, ഫി​ലി​പ്പൈ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 28 പേ​രും ബ്രി​ട്ടി​ഷ് ക​പ്പ​ലി​ലു​ണ്ട്.
ഗ്രേ​സ് 1 ഇ​റാ​ന്‍ ടാ​ങ്ക​ര്‍ സി​റി​യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പോ​കു​മ്ബോ​ള്‍ റോ​യ​ല്‍ മ​റീ​നു​ക​ള്‍ ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് എ​ണ്ണ​യു​മാ​യി പോ​യ​തി​നാ​ലാ​ണ് ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

court add adv em sajan

Vadasheri Footer