Header 1 vadesheri (working)

ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി . പുതിയങ്ങാടി പാണ്ഡില കടവിനടുത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിയാനായില്ല. ഇന്ന് രാവിലേയാണ് വെള്ള മുണ്ടും ബെല്‍റ്റും നീല ഷര്‍ട്ടും ധരിച്ച നിലയുലുള്ള മൃതദേഹം കരക്കടിഞ്ഞത്. 55 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് പഴക്കം സംഭവിച്ചിട്ടില്ല.
ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, എ.എസ്.ഐ സാബുരാജ്, സി.പി.ഒമാരായ വിജയന്‍, അനീഷ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . 72 മണിക്കൂര്‍ നേരം ബന്ധുക്കളെ കാത്ത് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ആരും എത്തിയില്ലെങ്കില്‍ പിന്നീട് സംസ്‌കരിക്കുമെന്ന് പോലിസ് അറിയിച്ചു.

First Paragraph Rugmini Regency (working)