Header 1

പെരിഞ്ഞനത്ത് കാറിൽ ടാങ്കറിടിച്ച് രണ്ടു കുട്ടികളടക്കം നാലു പേർ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് കാറിൽ ടാങ്കര്‍ ലോറിയിടിച്ച്‌ രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു . ആലുവ പള്ളിക്കര ചിറ്റനേറ്റുക്കര വീട്ടില്‍ രാമകൃഷ്ണന്‍ (68), ചങ്ങനാശ്ശേരി മലക്കുന്നം പ്രശാന്ത് ഭവനില്‍ പ്രമോദിന്റെ ഭാര്യ നിഷ (33) മകള്‍ മൂന്നര വയസുള്ള ദേവനന്ദ, പ്രമോദിന്റെ സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി നിവേദിത എന്നിവരാണ് മരിച്ചത്.

Above Pot

പ്രമോദിനേയും മൂത്ത മകന്‍ ഏഴര വയസുള്ള ആദിദേവിനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പ്രമോദും കുടുംബവും. പോലീസ് ഉദ്യാഗസ്ഥനായ പ്രമോദും കുടുംബവും സഞ്ചരിച്ചിരുന്ന കാറും കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ലോറി സമീപത്തെ വീട്ടുമതിലും ഗേറ്റും ഇടിച്ച്‌ തകര്‍ത്താണ് നിന്നത്. കാര്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരും പോലീസ് ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരണം. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.