Header 1 = sarovaram
Above Pot

വടക്കുംനാഥ സന്നിധിയിലെ ഇലഞ്ഞിചോട്ടിൽ പാണ്ടിമേളം ആസ്വദിക്കാൻ വൻ പുരുഷാരം

തൃശ്ശൂർ: ശാരീരികാസ്വസ്ഥതകള്‍ മറന്ന് വടക്കുംനാഥ സന്നിധിയിലെ ഇലഞ്ഞിചോട്ടിൽ പാണ്ടി കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ മഠത്തിൽ വരവിൽ ചെമ്പട മേളത്തിനിടെയുണ്ടായ തളര്‍ച്ചയെ തൃണവല്‍കരിക്കുന്നതായിരുന്നു കുട്ടന്‍ മാരാരുടെ മേളം.

രാവിലെ പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . നേരിയ പനിയുമായാണ് അദ്ദേഹം മേളത്തിൽ പങ്കെടുത്തത് . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. ഇലഞ്ഞിത്തറയില്‍ മേളം തുടങ്ങിയതോടെ പൂരലഹരിയിൽ തൃശൂർ നഗരം മുങ്ങി.

Astrologer

ആചാരമനുസരിച്ച് 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകൾക്ക് തുടക്കമായത്.

Vadasheri Footer