Header 1 vadesheri (working)

ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ
തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഞായറഴ്ച പുലര്‍ച്ചെ 5 മണിയോടെ
മുനക്കകടവ് അഴിമുഖത്ത് നിന്നും കടലില്‍ മത്സ്യ ബന്ധനത്തിന് പോയ പുത്തന്‍ കടപ്പുറം സ്വദേശി
ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളം അഴിമുഖത്തിന്
പടിഞ്ഞാറ് വെച്ച് ശക്തിയായ തിരമാലയില്‍ പ്പെട്ട് അപകടത്തില്‍ പെട്ടത്. കൊല്ലം കരുനാഗ
പ്പള്ളി സുരേഷ് കുമാര്‍ (46,) പുത്തന്‍കടപ്പുറം പണിക്കന്‍ സുമ്പ്രഹ്മണ്യന്‍ (54) എന്നിവര്‍ക്കാണ്
പരിക്ക് പറ്റിയത്, ഇവരെ കരക്ക് എത്തിക്കുകയും, മുതുവട്ടൂര്‍ രാജ ആശൂപത്രിയില്‍
പ്രവേശിപ്പിക്കുകയു ചെയ്തു.അപകടത്തില്‍സുരേഷ് കുമാറിന് വലത് കാലിന്‍റെ എല്ല് പൊട്ടിയ
നിലയിലാണ്. സുബ്രഹ്മണ്യന്‍റെ നെറ്റിത്തടത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്

First Paragraph Rugmini Regency (working)