നാം ഒന്ന് ഉറങ്ങിപ്പോയാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടും : ബിനോയ് വിശ്വം

">

ഗുരുവായൂർ : നാം ഒന്ന് ഉറങ്ങിപ്പോയാൽ നാമൊന്ന് കണ്ണടച്ചാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ഗുരുവായൂരിൽ നടന്ന എൽ ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണർന്നിരുന്ന് ജാഗ്രതയോടെ ജനാധിപത്യം കൈക്കുമ്പിളിൽ സംരക്ഷിക്കേണ്ട വലിയ ബാധ്യത ഇന്ത്യയുടെ ഭരണാധികാരികളിൽ നിന്ന് മാറി ജനങ്ങളിൽ തന്നെ നിക്ഷിപ്തമായ സാഹചര്യമാണ് ഇന്നുള്ളത്. അത് കൃത്യമായി തന്നെ നിർവഹിക്കണം.

ഒന്നായ നിന്നെയിഹ രണ്ടായി കണ്ടു എന്ന പോലെയാണ് ബിജെപിയും കോൺഗ്രസും. അവർ രണ്ടല്ല ഒന്നാണ്. ബിജെപിയെ, വർഗീയതയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഉണ്ട് എന്ന് കരുതിയിരുന്നവർ പോലും തല താഴ്ത്തുന്ന രംഗങ്ങളാണ് ദേശീയ രാഷ്ട്രീയത്തിൽ പോലും ഉണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന പൊതുയോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജികെ പ്രകാശൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ടി കുഞ്ഞുമുഹമ്മദ്, കെ കെ സുധീരൻ, എം കൃഷ്ണദാസ്, അഡ്വ. പി മുഹമ്മദ് ബഷീർ, അഡ്വ. കെ വി മോഹനകൃഷ്ണൻ, സെയ്താലി കുട്ടി, സുരേഷ് വാര്യർ, സുനിൽ , കെ എ ജേക്കബ്, പി ഐ സൈമൺ , നഗരസഭ ചെയർപേഴ്സൺ വി എസ് രേവതി, ആർ വി ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors