Above Pot

സുരേഷ്ഗോപി യെ തേച്ചൊടിച്ച തൃശൂരിലെ കോൺഗ്രസ് നേതാവ് പ്രസാദിന്റെ പോസ്റ്റ് വൈറലായി

തൃശൂർ : സുരേഷ്ഗോപി താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു’…

നടനും എൻ.ഡി.എ സ്ഥാനാർഥിയുമായ സുരേഷ്ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

Astrologer

കക്ഷി രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കാതെയും സാംസ്കാരിക ഭൂമിയായ തൃശൂരിന്റെ പാരമ്പര്യം ഓർമ്മിപ്പിച്ചും ചോദ്യങ്ങളുന്നയിച്ചുമുള്ളതുമാണ് കുറിപ്പ്. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദിന്റെ കുറിപ്പാണ് സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത്.

ശബരിമല പരാമർശിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് നൽകിയ കലക്ടറുടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെയും വാക്കുകളാൽ അതിരൂക്ഷമായി പ്രസാദ് വിമർശിക്കുന്നു.

ടി.വി.അനുപമ ഐ.എ.എസ് അനുപമ ക്ളിൻസൺ ജോസഫ് ആകുമ്പോൾ എന്ന് തലവാചകമിട്ട കുറിപ്പിൽ മിസ്റ്റർ സുരേഷ്ഗോപി എന്ന് അഭിസംബോധന ചെയ്താണ് പ്രസാദ് ചോദ്യങ്ങളുന്നയിക്കുന്നത്.

പ്രസാദിന്റെ കുറിപ്പ് വായിക്കാം .

ടി.വി അനുപമ ഐ.എ.എസ്
അനുപമ ക്ലിൻസൺ ജോസഫ് ആകുമ്പോൾ.

മിസ്റ്റർ സുരേഷ് ഗോപി,

എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസഗം മാധ്യമങ്ങളിൽ കാണുകയും ബഹു. കളക്ടറുടെ നോട്ടിസും അതിനുള്ള താങ്കളുടെയും അണികളുടെയും പ്രസ്താവനകളും വായിക്കുകയും ഉണ്ടായി.

എല്ലാ മണ്ഡലകാലത്തും സാഹചര്യമുണ്ടങ്കിൽ മാസപൂജക്കും ശബരിമല പോകുന്ന ഭക്തൻ എന്ന നിലക്ക് ചോദിക്കട്ടെ,

താങ്കൾ എം.പി എന്ന നിലയിൽ എന്തു ചെയ്തു ശബരിമലക്കായി….?
രാജ്യസഭയിൽ വായ തുറന്നിട്ടുണ്ടോ…?
എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസംഗം ഒന്നു രാജ്യസഭയിൽ നടത്താർന്നില്ലെ…?

ശബരിമല അചാര സംരക്ഷണത്തിനു
ഓർഡിനൻസിനായി
“എന്റെ അയ്യൻ, നമ്മുടെ അയ്യൻ” എന്നു പറഞ്ഞുള്ള പ്രസംഗത്തിന്റെ പകുതി ആവേശത്തിൽ കേന്ദ്ര സർക്കാരിനു മുന്നിൽ
വായ തുറക്കാമായിരുന്നില്ലെ അയ്യനുവേണ്ടി…?

താങ്കളുടെ ആഗ്രഹ പ്രകാരം തന്നെ
നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ആണ് കളക്ടർ നോട്ടീസ് നൽകിയത്.
മറിച്ചാണങ്കിൽ അതിനു മറുപടി നൽകാൻ നിങ്ങൾ എന്തിനാണ് അവരുടെ ജാതിയും മതവും അന്വാക്ഷിച്ചു പോകുന്നത്.

താങ്കളുടെ അണികൾ
ടി.വി.അനുപമ ഐ.എ.എസി ന്റ അമ്മയുടെ യും അച്ചന്റ യും ജാതി പറയാതെ എന്തെ നിങ്ങൾ ഭർത്താവിന്റെ ജാതി അന്വാക്ഷിച്ചു പോയത്.
എന്തെ നിങ്ങൾ പറയാത്തത് ഹിന്ദു വിന്റ മകളാണു ഗുരുവായൂർ ഭക്തയുടെ മകളാണു ദേവസ്വം ജീവനക്കാരിയുടെ മകളാണു സുരേഷ് ഗോപിക്കു നോട്ടീസ് നൽകിയത് എന്ന്..?
നിങ്ങൾക്ക് വേണ്ടത് കൃസ്ത്യൻ പേരുള്ള ഭർത്താവിനെ യാണ്.

ലക്ഷ്യം ശബരിമലയുടെ പേരിലുള്ള വർഗീയതയാണ്
നോട്ടം വർഗീയത വളർത്തി കിട്ടുന്ന വോട്ടിലാണ്.

സർക്കാർ ഉദ്യാഗസ്ഥരുടെ നിലപാടിൽ വിയോജിക്കാം മറുപടി പറയാം പക്ഷെ നിങ്ങൾ രാഷ്ട്രീയം പറയു നിയമം പറയു, എന്തിനാണ് അവരുടെ യോ ഭർത്താവിന്റയോ മതത്തെ പറ്റി പറയുന്നത്.
ഒരു വ്യക്തി കൃസ്ത്യാനി യോ മുസ്ലീ മോ ആയി ജനിച്ചാൽ ജീവിച്ചാൽ അവർ ഹിന്ദുവിനു എതിരാണന്നു വ്യാഖ്യാനിക്കുന്നത് എത്ര അപകടമാണ്, എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾ ഇതിലൂടെ നൽകുന്നത്.

താങ്കൾ പറയുന്നു ഇഷ്ട ദൈവത്തിന്റ പേര് പറയാൻ സാധിക്കാത്ത ജനാധിപത്യം എന്നു
ഇഷ്ട ഭകഷണം, ഇഷ്ട തൊഴിൽ, ഇഷ്ടമുള്ളത് എഴുതാനുള്ള അവകാശം
എല്ലാ ഹനിക്കപ്പെട്ടപ്പോൾ താങ്കൾ എവിടെ യായിരുന്നു.

ദയവായി സംസ്ക്കാരിക തൽസ്ഥാനമായ തൃശൂരിൽ ജാതിമത സ്പർദ വളർത്തരുത്.
താങ്കൾ എപ്രിൽ 23 നു 5 മണിക്കു മടങ്ങിപോകും
ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ വർഗീയതയുടെ വരമ്പുകൾ ഇല്ലാതെ ജീവിക്കേണ്ടവർ ആണന്നു കൂടി ഓർപ്പെടുത്തുന്നു.

Vadasheri Footer