Header

”കൃഷ്ണാര്‍പ്പണം,’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: നാരായണീയം വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയ ”കൃഷ്ണാര്‍പ്പണം,” കെ.ടി. കൃഷ്ണവാരിയര്‍ക്ക് നല്‍കി കവിയും, ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചു. നാരായണാലയത്തില്‍ ഗോകുല്‍ വാര്യരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രകാശന കര്‍മ്മത്തില്‍ മധുസൂദനന്‍ നമ്പൂതിരി, കൃഷ്ണവാര്യര്‍, കീഴേടം രാമന്‍നമ്പൂതിരി, കരിമ്പുഴ രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍മ്മല, പ്രഭാവതി, വത്സലാവാര്യര്‍ തുടങ്ങിയവര്‍ ”കൃഷ്ണാര്‍പ്പണം,” പാരായണവും, രുഗ്മിണി വാര്യര്‍ അവലോകനവും നടത്തി. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും, ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. പൈങ്കുളം ഉണ്ണികൃഷ്ണ വാരിയരാണ് നാരായണീയം വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയത്.