Above Pot

ഭൂനിയമ ലംഘനങ്ങൾ തടയാൻ കൺട്രോൾ റൂം പ്രവർത്തന സജ്ജം : മന്ത്രി കെ. രാജൻ

തൃശൂർ : അവധി ദിവസങ്ങളിലും ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാണെന്ന് റവന്യൂ മന്ത്രി. കെ രാജൻ പറഞ്ഞു. പീച്ചി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾക്ക് നൽകുന്ന കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

First Paragraph  728-90

Second Paragraph (saravana bhavan

മാവേലി വന്ന് ഓണം ഉണ്ട് പോകും എന്ന് നാം പ്രതീക്ഷിക്കുന്ന ഓണാഘോഷത്തിന്റെ അവധി ദിനങ്ങൾക്കിടയിലും നമ്മുടെ തണ്ണീർത്തടങ്ങളും വയലുകളും നികത്താനും കുന്നുകളിടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് പൂട്ടുവീഴുന്ന ഓണം കൂടിയായിരിക്കും ഇത്തവണത്തെ ഓണമെന്നും  മന്ത്രി ഓർമ്മിപ്പിച്ചു. ഒരു കാരണവശാലും നിയമലംഘനത്തിന് ഇട നൽകുകയില്ലെന്നും മന്ത്രി പറഞ്ഞു.

ഒളകര, മണിയൻ കിണർ, കാക്കിനിക്കാട് ഊരുകളിലെ 135 കുടുംബങ്ങൾക്ക് ആയുർവേദ ഹെൽത്ത് പ്രൊമോഷൻ കിറ്റ്, പലവ്യഞ്ജ കിറ്റുകൾ എന്നിവയുടെ വിതരണവും പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം എന്നിവിടങ്ങളിലെ ആന്റി പോച്ചിംഗ് വാച്ചർമാർക്കുള്ള ഐഡി കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.രമേഷ്, വാർഡ് മെമ്പർ ഷൈജു കുരിയൻ. പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ രാജേഷ്, അസി. വൈൽഡ് ലൈഫ് വാർഡൻ എം.എ അനീഷ് എന്നിവർ സംസാരിച്ചു