Post Header (woking) vadesheri

ഭാര്യയുടെ ആത്മഹത്യ,നടൻ രാജൻ പി. ദേവിന്റെ മകൻ അറസ്റ്റിൽ

Above Post Pazhidam (working)

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി രാജൻ അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നിൽ ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തിരുന്നു.പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളും ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

Ambiswami restaurant

പ്രിയങ്കയുടെ മുതുകിൽ കടിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രിയങ്ക അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു മർദിച്ചിരുന്നുവെന്നും പ്രിയങ്ക വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നൽകിയിരുന്നു.

Second Paragraph  Rugmini (working)