പരാജയ ഭീതി ,കണ്ണൂരിൽ പരക്കെ അക്രമം, കോൺഗ്രസ്സ് ഓഫീസ് തകർത്തു

Above Post Pazhidam (working)

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരിൽ പരക്കെ അക്രമം. കടുത്തമത്സരം നടന്ന പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ആക്രമണങ്ങൾ അധികവും നടന്നത്. പയ്യന്നൂരിലും മയ്യിലും വീടുകൾക്കുനേരെ ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Poonthanam

പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയും സി.പി.എം ബ്രാഞ്ചംഗവുമായ ടി. പുരുഷോത്തമന്റെ വീടാണ് തകത്തത്. ജനലുകൾ അടിച്ചുതകർത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചുനശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്ച്ചശ 12.30ഓടെയാണ് ആക്രമണംപ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിന്ഭാറഗത്തെ ടയറിനോട് ചേര്ന്ന് തീയിടുകയായിരുന്നു.

Vasudev Inn
Rugmani 700-200

അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ടി. പുരുഷോത്തമൻ പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ചുമരെഴുത്ത് നടത്തിയ കോൺഗ്രസ് അനുഭാവിയുടെ പറമ്പിലെ ചുറ്റുമതിലും തകർത്തു. 15 മീറ്ററോളം മതിലാണ് തകർത്തത്. സി.പി.എം പ്രവർത്തകനും നഗരസഭ അന്നൂർ കിഴക്കേകൊവ്വൽ മുൻ വാർഡ് കൗൺസിലറുമായ കാറമേലിലെ പി.വി. സുഭാഷിന്റെ വീടിനു മുന്നിൽ റീത്ത് വെച്ചു.

തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസാണ് തകർത്തത്. ഓഫിസിന്റെ ജനല്ചിടല്ലുകള്‍ തകര്ക്കു കയും വാതില്‍ തകര്ത്ത് അകത്തുകയറി ഫർണിച്ചറുകള്‍ അടിച്ചുപൊളിക്കുകയും ചെയ്തു. മുല്ലക്കൊടി യു.പി സ്‌കൂളിലെ യു.ഡി.എഫ് ഏജന്റ് ഭാസ്‌കരന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. വീട്ടുമുറ്റത്ത് നിര്ത്തി യിട്ട സ്‌കൂട്ടർ തകര്ത്തുസ. മാലൂരില്‍ ബി.ജെ.പി ബൂത്ത് ഏജന്റായി പ്രവര്തി‍കർച്ച റിജീഷിന്റെ വീടിനുനേരെയും കല്ലേറുണ്ടായി. പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

First Paragraph Jitesh panikar (working)

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ രണ്ടിടത്തും ഉണ്ടായ സംഘർഷങ്ങൾക്കു തുടർച്ചയായാണ് കഴിഞ്ഞദിവസം പുലർച്ചയുള്ള സംഭവം. മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽ.ഡി.എഫ്‌ ബൂത്ത്‌ ഏജന്റിന് കുത്തേറ്റിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുല്ലക്കോടി യു.പി സ്കൂളിലെ ബൂത്തിന് സമീപം മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.പി. പ്രകാശ (50)നാണ് കുത്തേറ്റത്. കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയതെന്ന് സി.പി.എം ആരോപിച്ചു