വി ഡി സതീശന്റെ പരാതി , ഇ-ഓഫിസ് പരിഷ്കരണ നീക്കം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞു

Above Post Pazhidam (working)

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ-ഓഫിസ് ദൂരുഹ സാചര്യത്തിൽ പ്രവർത്തനം നിർത്തിവെച്ച് പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന്റെ് അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റച്ചട്ടം നിലനില്ക്കു ന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഐ.ടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്നതടക്കം സംശയങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ചത്.

Poonthanam

പിന്നാലെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി. ഇതോടെയാണ് പരിഷ്കരണനീക്കം തൽകാലം നിര്ത്തിണവെക്കാന്‍ ചീഫ് സെക്രട്ടറി നിർദേശിച്ചത്. വിവാദ ഫയലുകള്‍ നീക്കാനാണ് സെക്രട്ടേറിയറ്റിലെ ഇ-ഓഫിസ് പരിഷ്‌കരിക്കാന്‍ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടപടി സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

Vasudev Inn
Rugmani 700-200

എന്നാൽ, രണ്ടാംശനി, ഞായര്‍, വിഷു, അംബേദ്കര്‍ ജയന്തി തുടങ്ങിയ അവധികള്‍ തുടര്ച്ച യായി വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫിസ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്ക്കാാര്‍ വിശദീകരണം. ഇ-ഓഫിസിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ് ഭാഗമായി വെള്ളിയാഴ്ച രാത്രി 10 മുതൽ ഏപ്രിൽ 15 രാത്രി 10 വരെ പ്രവർത്തനം പൂർണമായും നിർത്തിവെച്ച് ഫയലുകൾ മാന്വലായി കൈകാര്യം ചെയ്യാനായിരുന്നു സർക്കാർ നീക്കം.

ഐ.ടി വകുപ്പ് ഇക്കാര്യം സൂചിപ്പിച്ച് ഉത്തരവുമിറക്കി. ഈ അഞ്ച് ദിവസങ്ങളിൽ ഡിജിറ്റൽ ഫയൽ നീക്കവും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും പൂർണമായും തടസ്സപ്പെടുമെന്നായിരുന്നു അറിയിപ്പ്. അംഗീകാരത്തിന് സമർപ്പിച്ച എല്ലാ ഡ്രാഫ്റ്റുകളും വെള്ളിയാഴ്ച മൂന്നിന് മുമ്പ് തീർപ്പാക്കണമെന്നും അതിനുശേഷം പുതിയ സർക്കാർ ഉത്തരവുകൾ സിസ്റ്റത്തിൽ ആരംഭിക്കരുതെന്നും വകുപ്പുകളോട് നിർദേശിച്ചിരുന്നു.

First Paragraph Jitesh panikar (working)