Madhavam header
Above Pot

ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയപ്പ് നൽകി 

ചാവക്കാട് : 31 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ  നിന്നും വിരമിക്കുന്ന ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറി വി സുധീർ ബാബുവിന് യാത്രയപ്പ് നൽകി 
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യാത്രയപ്പ് യോഗത്തിൽ ബാങ്ക് വൈ. പ്രസിഡന്റ് പി.എ ബഷീർ അധ്യക്ഷത വഹിച്ചു . പ്രസിഡൻറ് എ സലീം യോഗം ഉദ്ഘാടനം ചെയ്തു,. ഒരുമനയൂർ എ യു പി സ്കൂൾ മാനേജർ എം രാമകൃഷണ മേനോൻ മുഖ്യാഥിതിയായിരുന്നു

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ബാങ്ക് ഡയറക്ടർമാരുമായ പി.കെ നന്ദകുമാർ ആച്ചി മോഹനൻ, ഇ പി കുര്യാക്കോസ്, എ ടി അബ്ദുൽ മുജീബ്, സി എ അബ്ദുൽ റസാഖ്, ഒ വി വേ ലായുധൻ, ശശികല പി.കെ, നാദിയ ജാസിം, റംഷി ,മുൻ ബാങ്ക് പ്രസിഡൻറ് വി ഉസ്മാൻ, ഷീല, വിൻസന്റ് മാസ്റ്റർ, എന്നിവർ സംബന്ധിച്ചു .പ്രസിഡന്റ് എ സലീം സിക്രട്ടറിയെ പൊന്നാട ചാർത്തി ബാങ്ക് വക ഉപഹാരം സമർപ്പിച്ചു. ജീവനക്കാരുടെ വക ഉപഹാരം  വെളിച്ചെണ്ണപടി ബ്രാഞ്ച് മാനേജർ  സുധാകരൻ സമർപ്പിച്ചു . സ്റ്റാഫ് റൂബി മംഗളപത്രം വായിച്ചു. സിക്രട്ടറി വി സുധീർ ബാബു മറുപടി പ്രസംഗം നടത്തി. ബാങ്ക് ഡയറക്ടർ റാഫി വലിയകത്ത് സ്വാഗതവും, അസി.സെക്രട്ടറി ഹെലൻ ജോസഫ് നന്ദി പറഞ്ഞു,

Vadasheri Footer