വയോധികയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Above Post Pazhidam (working)

കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ ആറരയോടെ കുളത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Poonthanam

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. തുടർന്ന് കേച്ചേരി ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Vasudev Inn
Rugmani 700-200

ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബ്രിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ്, ശരത് സ്റ്റാലിൻ, എസ്. നിഖിൽ, പ്രപഞ്ച്, മുഹമ്മദ് ശരീഫ്, ഷാധു രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

First Paragraph Jitesh panikar (working)