Header 1 vadesheri (working)

പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്: ഗവര്‍ണര്‍ ഇടപെടരുത് ,ഹൈക്കോടതി

Above Post Pazhidam (working)

ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്:ഗവര്‍ണര്‍ ഇടപെടരുതെന്നാണ് വിധി.
സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാനുള്ള കേന്ദ്രാനുമതി റദ്ദാക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണ്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി.

First Paragraph Rugmini Regency (working)

സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരില്‍ നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ഫയലുകള്‍ നിര്‍ബന്ധിച്ച്‌ വാങ്ങരുതെന്നും വിധിയില്‍ വ്യക്തമാക്കുന്നു. മന്ത്രിസഭ നിലനില്‍ക്കുമ്ബോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ ദൈനം ദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്
.

2016-ൽ പുതുച്ചേരിയിൽ പുതിയ സർക്കാർ അധികാരമേറ്റത് മുതൽ ലഫ്റ്റനന്‍റ് ഗവ‌ർണറായി എത്തിയ കിരൺ ബേദിയുമായി കോൺഗ്രസ് സർക്കാർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്‍ഭവന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു