ബലരാമ ക്ഷേത്രത്തിൽ ചുമർ ചിത്രരചനക്ക് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർ ചിത്രരചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് .ബി . നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു കൃഷ്ണകുമാർ , ചീഫ് ഇൻസ്ട്രക്ടർ എം. നളിൻ ബാബു, അസി. മാനേജർ എ.വി. പ്രശാന്ത്, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുരുഷോത്തമപണിക്കർ,ദേവസ്വം എച്ച് എസ്.എ.എം.എൻ രാജീവ്, മരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻഞ്ചിനീയർ എം.കെ.അശോക്‌കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ 5ാം വർഷ വിദ്യാർത്ഥികളുoമൂന്നാo വർഷ വിദ്യാർത്ഥികളും ചേർന്നാണ് ഒരു മാസം കൊണ്ട് ചിത്രത്തിന്റെ രചന പൂർത്തിയാക്കുന്നത് .ഭക്തനായ രാധാകൃഷ്ണന്റെ വക വഴിപാടായാണ് ചിത്രങ്ങൾ വരക്കുന്നത്