Header 1 vadesheri (working)

മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും 25-ന്

Above Post Pazhidam (working)

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികളായ ഡോ.പി.വി.മധുസൂദനന്‍, എന്‍.ബി. ബിനീഷ് രാജ് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ഗജവീരന്മാരോട് കൂടിയ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ആരംഭിക്കും ,താലം തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസരം, പഞ്ചവാദ്യം, , നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തോടെ വിശ്വനാഥക്ഷേത്രത്തിലെത്തും.

Second Paragraph  Amabdi Hadicrafts (working)

ദീപാരാധനക്ക് ശേഷം ഭക്തിഗാനമേള, തുടര്‍ന്ന് തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതടയും മംഗളത്തോടെ ദേശവിളക്കിന് സമാപനമാവും. തുടര്‍ന്ന് ശബരിമലക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുറപ്പെടും. ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഉത്സവദിവസം ഉച്ചക്കും രാത്രിയിലുമായി പതിനായിരം പേര്‍ക്ക് അന്നദാനമുണ്ടാവും. തത്ത്വമസി ഗള്‍ഫ് കമ്മിറ്റി ചികിത്സ സഹായം ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ ഇത്തവണയും നല്‍കും.

ഇതിന് പുറമെ ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവില്‍നിർമിച്ചു നൽകുന്ന വിളക്കുമാടത്തിന്റെ നിര്‍മാണം . ശിവരാത്രിക്കു മുമ്പായി പൂര്‍ത്തീകരിക്കും. ഭാരവാഹികളായ പി.ആര്‍. പ്രജീഷ്, കെ.ബി.സന്തോഷ്, കെ.കെ.സഹദേവന്‍, കെ.എസ്.വിശ്വനാഥന്‍, കെ.കെ.ശങ്കരനാരാണന്‍, എന്‍.കെ.സിദ്ധാര്‍ഥന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു..