ഗജരാജൻ ഗുരുവായൂർ കേശവന് പിൻ മുറക്കാരുടെ ശ്രദ്ധാഞ്ചലി

Above article- 1

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലിയുമായി ദേവസ്വം ആനക്കോട്ടയിലെ ഗജവീരൻമാരെത്തി. കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവൽസം അതിഥിമന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം.കൊമ്പൻ ഇന്ദ്ര സെൻ കേശവൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു .ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻപ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , ഭക്തജനങ്ങൾ ,മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Astrologer

രാവിലെ എഴുമണിയോടെയാണ്
ഗജരാജൻ കേശവൻ അനുസ്മരണ ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയത്. ദേവസ്വം കൊമ്പൻ ഇന്ദ്ര സെൻ ഗുരുവായൂർ കേശവൻ്റെ കോലമേറ്റി. ബൽറാം ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രവും ഗോപീകണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു. ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ സഞ്ചരിച്ച് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്ന് കിഴക്കേ നടയിലെത്തിയപ്പോൾ ഗജവീരൻമാർ ദീപസ്തഭത്തിന് സമീപം വെച്ച് ശ്രീ ഗുരുവായൂരപ്പനെ വണങ്ങി. പിന്നീട് രുദ്ര തീർത്ഥക്കുളം വലം വെച്ച് തെക്കേ നടയിലൂടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ശേഷമായിരുന്നു ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം

Vadasheri Footer