Above Pot

നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു

ഗുരുവായൂർ : വടക്കേക്കാട് പ്രേംജി സ്മാരക സാംസ്ക്കാരിക സമിതി യുടെ നേതൃത്വത്തിൽ നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു സമിതി മുതിർന്ന കലാപ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുകയും. അവരെ ആദരിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ബാലൻ ചങ്ങരംകുളത്തേയും ആദരിച്ചത്. പ്രഫഷണൽ അമേച്വർ നാടക മേഖലകളിൽ 40 – വർഷത്തിലേറെയായി സജീവമായി തുടരുന്ന മികച്ച അഭിനേതാവാണ് ബാലൻ ചങ്ങരംകുളം.

First Paragraph  728-90

Second Paragraph (saravana bhavan

ഒട്ടേറെസീരിയൽ, സിനിമകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രശസ്ഥനായ നാടക, ബാലെ കോസ്റ്റ്യൂമർ കൂടിയാണ്. ബാലൻ ചങ്ങരംകുളം. 4000 ത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭക്തിഗാനം,നാടൻ പാട്ട്, ഉത്സവഗാനങ്ങൾ എന്നിവിഭാഗങ്ങളിലായി 40 ഓളം ഗാനങ്ങൾ ദൃശ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ചങ്ങരംകുളത്തിനടുത്തുള്ള ചിറവല്ലൂരിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങ് പ്രേംജി സ്മാരക സാംസ്ക്കാരിക സമിതി പ്രസിഡൻൻ്റ് കെ എം .ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.വികാസ് എടക്കാട്ട് അധ്യക്ഷത വഹിച്ചു, എം എസ്‌ അശോകൻ മണി കണ്ഠേശ്വരം പൊന്നാടയും ഉപഹാരവും നൽകി .പ്രജീഷ് കണ്ടമ്പുള്ളി.ചന്ദ്രൻ ചിറ വല്ലൂർ എന്നിവർ പങ്കെടുത്തു.