Header 1 vadesheri (working)

ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ല : കലാഭവൻ സോബി

Above Post Pazhidam (working)

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. എന്നാൽ, വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു.

First Paragraph Rugmini Regency (working)

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് ബാലഭാസ്കറിന്‍റെ ചില സുഹൃത്തുക്കൾ തിരുവനന്തപുരം വിമാനത്താവള സ്വ‍ർണക്കടത്ത് കേസിലെ പ്രതികളാകുന്നത്.

Second Paragraph  Amabdi Hadicrafts (working)

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോൾ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയത്. ഇതിനെത്തുട‍ർന്നാണ് സോബിയോട് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

അതേ സമയം ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കിയിരുന്നു