Madhavam header
Above Pot

ലോക പരിസ്ഥിതി ദിനത്തില്‍ ചാവക്കാട് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു

ഗുരുവായൂർ : പരിസ്ഥിതിയെ രക്ഷിക്കുന്നതിന് ഒരു മരം നാടിനൊരു വരം എന്ന സന്ദേശവുമായി ലോക പരിസ്ഥിതി ദിനത്തില്‍ ചാവക്കാട് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് ഒട്ടുമാവിന്‍ തൈ നട്ടുകൊണ്ട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു ഉദ്ഘാടനം ചെയ്തു. പ്രവന്റീവ് ഓഫീസര്‍മാരായ കെ.വി ഹരിദാസ്, ടി.കെ സുരേഷ് കുമാര്‍, ഒ.പി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.ബി രാധാകൃഷ്ണന്‍, ജെയ്‌സണ്‍ പി ദേവസി, എ ജോസഫ്, എം.എസ് ശീര്‍ഷേന്ദുലാല്‍, പി.വി വിശാല്‍, കെ.രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബി റൂബി, പി.എസ് രതിക, എം.എന്‍ നിഷ, എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളുകളിലേക്കുള്ള വൃക്ഷതൈകള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.”,

Vadasheri Footer