Header 1 = sarovaram

ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം : മന്ത്രി വി അബ്ദുറഹിമാൻ.

ഗുരുവായൂർ : ഒരു കോടി രൂപ ചെലവിൽ ഗുരുവായൂരിൽ രണ്ടായിരം ചതുരശ്ര അടി വിസ്തീർണമുള്ള ജിംനേഷ്യം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. എൻ കെ അക്ബർ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

പാലയൂർ മഹാതീർത്ഥാടനം, വിശ്വാസ സാഗരമായി.

ചാവക്കാട് : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു.ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ്

പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യ വിഷ ബാധയേറ്റു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികംപേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സൗത്ത് 24 പർഗാന ജില്ലയിലെ കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊൽക്കത്തയിലെ വിവിധ

ഹെലികോപ്ടർ അപകടം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി.

കൊച്ചി ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ

യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സമ്മേളനം.

ഗുരുവായൂർ : ഭരണകൂടത്താല്‍ നിശബ്ദത അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ അത് ഭഞ്ജിക്കുവാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് സോമന്‍ താമരക്കുളം പറഞ്ഞു.

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 190 ഒഴിവുകൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. സെക്യുരിറ്റി സൂപ്പർവൈസർ( ഒഴിവ് 1), അസി.സെക്യുരിറ്റി സൂപ്പർവൈസർ

രാഹുൽ ഗാന്ധിയുടെ അയോഗ്യത – ബി ജെ പി തന്ത്രം പിഴച്ചു , പ്രതിപക്ഷ ഐക്യം സാധ്യമാക്കി

ദില്ലി : മോദി സമുദായത്തെ അപകീർത്തി പെടുത്തി എന്ന കേസിൽ സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുൽഗാന്ധിയു‌‌ടെ പാർലമെന്റ് അംഗത്വം റദ്ദാക്കി ശക്തികാട്ടിയ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം പിഴച്ചു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ

കൊടകരയില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും, മരങ്ങൾ കടപുഴകി വീണു

തൃശൂര്‍: കൊടകര വെള്ളിക്കുളങ്ങര മേഖലയില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്.കോപ്ലിപ്പാടത്ത് ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റില്‍

തൃശൂർ സ്വദേശിനിയെ മൈസൂരുവിൽ ജോലി സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ .

തൃശൂർ : ചേർപ്പ് സ്വദേശിനിയെ മൈസൂരുവിൽ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ

ഗുരുവായൂർ : ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഗുരുവായൂർ നഗരസഭ തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിനായി അഹോരാത്രം പ്രയത്നിച്ച മുൻ ജനപ്രതിനിധികളെ അവഗണിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ പ്രതിഷേധം നടത്തി.