Header 1 = sarovaram
Above Pot

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഗുരുവായൂർ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക
രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക
ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക.
വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കെ പി സി സി യുടെ ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Astrologer

ഗുരുവായൂരിൽ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.. നഗരം ചുറ്റി നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഒ കെ ആർ.മണികണ്ഠൻ , ആർ.രവികുമാർ , കെ.പി.ഉദയൻ , സി.എസ് സൂരജ് , ശശി വാറണാട്ട്, പി.ഐ. ലാസർ ,ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്.,രേണുകാ ശങ്കർ , സ്റ്റീഫൻ ജോസ് . ടി.വി. കൃഷ്ണദാസ് .പ്രിയാ രാജേന്ദ്രൻ ,കെ.കെ.രജ്ജിത്ത് . ഏ.കെ.ഷൈമിൽഷൈലജദേവൻ, വി.എസ് നവനീത് , വി.എ. സുബൈർ. ശശി വല്ലാശ്ശേരി, പി. ജി.സുരേഷ്,സുഷാ ബാബു .സി. അനിൽകുമാർ ഫിറോസ് പുത്തം മ്പല്ലി, .ആർ.കെ.ശങ്കരനുണ്ണി, ബഷീർ മാണിക്കത്ത് പടി, റെയ്മണ്ട് ചക്രമാക്കിൽ, ശശി പട്ടത്താക്കിൽ ടി.കെ.ഗോപാലകൃഷ്ണൻ , ടി.ഡി. സത്യൻഎന്നിവർ നേതൃത്വം നൽകി

ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി യൂസഫലിയുടെ അദ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഗുരുവായൂർ നിയോജകമണ്ഡലം യുഡിഫ് കൺവീനർ കെ. വി ഷാനവാസ്‌ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ. എസ്‌ മുഹമ്മദ് സറൂഖ്, ഷോബി ഫ്രാൻസിസ്, നവാസ് തെക്കും പുറം, കെ. എസ്‌ സന്ദീപ്, സി. പി കൃഷ്ണൻ, സി. കെ ബാലകൃഷ്‌ണൻ, എ. കെ മുഹമ്മദാലി. കെ. കെ ഹിറോഷ്, ഷുകൂർ കോനാരത്ത്‌ എന്നിവർ പ്രസംഗിച്ചു.
ഇസ്ഹാക്ക് മണത്തല,ജമാൽ കുന്നത്ത്, ആർ.കെ നവാസ്, റൗഫ് ബ്ലാങ്ങാട്, പി. കെ ഷക്കീർ, ആർ.വി അബ്ദുൾ ജബ്ബാർ, ഷെക്കീർ മണത്തല, ബാബു പി. ജെ, കെ. എസ്‌ ദിലീപ്, രാധാകൃഷ്ണൻ ബ്ലാങ്ങാട്, എന്നിവർ നേതൃത്വം നൽകി.

കടപ്പുറം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തെ തുടർന്ന് നടന്ന യോഗം ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നേതാക്കളായ പി.എ. നാസർ, പി. കെ. നിഹാദ്, അബ്ദുൾ മജീദ്. സി, പി സി മുഹമ്മദ് കോയ, ആച്ചി ബാബു, ബോസ് വളൂരകായിൽ, മുരളിധരൻ സി. വി, ബൈജു തെക്കൻ, ആച്ചി അബ്ദു, അഷറഫ് കളാമ്പി, സലീം അബൂബക്കർ, മുഹമ്മദുണ്ണി സി. എ, രഘു, അബൂബക്കർ പി. വി, വലീദ് തെരുവത്ത്, ഒ. വി. വേലായുധൻ, നവീൻ മുണ്ടൻ, ജാസിം ചാലിൽ, വിശാഖ് എന്നിവർ നേതൃത്വം നൽകി

Vadasheri Footer