Header 1 = sarovaram
Above Pot

ബാറ്ററി മോഷ്ടാക്കൾ അറസ്റ്റിൽ

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ തട്ടുകടയിൽ നിന്നും ₹25,000/- രൂപയോളം വില വരുന്ന ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ ഷംസു മകൻ റിയാസ് (38) ) പഞ്ചവടി കിഴക്കത്തറ വീട്ടിൽ മുഹമ്മദാലി മകൻ അബ്ദുൽ റഷീദ് (38)  എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 07 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചവടി ബീച്ചിൽ തട്ടുകട നടത്തിയിരുന്ന ചാക്കോലയിൽ സീനത്ത് എന്നവർ നടത്തുന്ന ബിസ്മി തട്ടുകടയിലെ ഇൻവെർട്ടറിന്റെ ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്.

പരിസരപ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് അന്വേഷണ സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ അറസ്റ്റ് ചെയ്തത്. ഈയിടെ വാഹനങ്ങളിൽ നിന്നും മറ്റുമായി നിരവധി ബാറ്ററികളാണ് നഷ്ടമായത്.

Astrologer

അതിനെ കുറിച്ചുളള വിശദമായ അന്വേഷണത്തിലാണ് പോലീസ്. സബ് ഇൻസ്പെക്ടർമാരായ ശ്രീജി.യു, ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ അൻവർസാദത്ത്, ഹംദ്, സന്ദീപ്, മെൽവിൻ, പ്രദീപ്, വിനോദ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Vadasheri Footer