

ഗുരുവായൂർ: പെട്രോൾ ഡീസൽ ഗ്യാസ് വിലവർദ്ധനവിൽ കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് വിലവർദ്ധനവ് പിടിച്ചു നിർത്തുന്നതിൽ കാണിക്കുന്ന നിഷേധാത്മക നിലപാടിലും ജനദ്രോഹ നിലപാടിലും പ്രതിഷേധിച്ചു കൊണ്ട് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി നടന്ന പ്രകന ത്തെ തുടർന്ന് ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ് വി.എസ് പ്രിൻസ് ഉൽഘാടനം ചെയ്തു. എ.ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എ എം സതീന്ദ്രൻ അധ്യക്ഷതവഹിച്ചു.
സി പി ഐ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ , മഹിള സംഘം സംസ്ഥാന കമ്മറ്റി അംഗം ഗീതാ രാജൻ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ബിനീഷ്ചില്ലിക്കൻ , എ ഐ റ്റി യു സി കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി ഇ കെ ജോസ് , സി പി ഐ ചാവക്കാട് ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ സ്വാഗതവും എ ഐ റ്റി യു സി മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എ സജിവൻ നന്ദിയും പറഞ്ഞു
