ഗുരുവായൂർ ദേവസ്വം റോഡിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഡി വൈ എഫ് ഐ യുടെ സമരം

Above Post Pazhidam (working)

ഗുരുവായൂർ : പോലീസിനെ നോക്കു കുത്തിയാക്കി ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഡി വൈ എഫ് ഐയുടെ സമരം, സി പി എം നേതാവ് നേതൃത്വം നൽകുന്ന ക്ലബിന് ലോക കപ്പ് ഫുട് ബോൾ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകാതിരുന്ന നഗര സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചവരാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഗുരുവായൂർ ദേവസ്വം റോഡിൽ പ്രതിഷേധ സമരം നടത്തിയത് .

Poonthanam
Rugmani 700-200

സമര ത്തിന്റെ ഭാഗമായി നഗര സഭ സെക്രട്ടറിയുടെയും , പ്രതിപക്ഷ നേതാവിന്റെയും കോലം മഞ്ജുളാലിനു പടിഞ്ഞാറു ദേവസ്വം റോഡിൽ ഇട്ട് തീ കൊളുത്തി പ്രതിഷേധിച്ചത് . ഗുരുവായൂർ ദേവസ്വം റോഡുകളിൽ യാതൊരു വിധ സമരവും നടത്താൻ അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ കർശന ഉത്തരവ് നിലവിൽ ഉള്ളതിനാൽ ഇത് വരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ മറ്റ് സംഘടനകളോ മഞ്ജുളാലിനു പടിഞ്ഞാറുള്ള ദേവസ്വം റോഡിൽ സമരം നടത്തിയിട്ടില്ല .

Vasudev Inn

സമരം ഡി വൈ എഫ് ഐ നേതാവ് ഹസ്സൻ മുബാറക് ഉത്ഘാടനം ചെയ്തു കൗൺസിലർ കെ എസ് സനൂപ് അധ്യക്ഷത വഹിച്ചു . ഹൈക്കോടതി ഉത്തരവ് ലംഘിച്ചു സമരം നടത്തിയവർക്കെതിരെ പോലീസ് കേസ് എടുത്തില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് പോലീസ് നടപടി നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചന