ലോകകപ്പിനെ വരവേറ്റ് എൽ.എഫ് കോളേജിൽ ഫിഫ ഫാൻസ് ഫെസ്റ്റ്

Above Post Pazhidam (working)

ഗുരുവായൂർ: ലോക ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിനെ വരവേറ്റുകൊണ്ട് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ ഫിഫ ഫാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥിനികൾ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ബ്രസീൽ ആരാധകർ വിജയിച്ചു

Poonthanam
Rugmani 700-200

വിദ്യാർഥിനികൾക്കൊപ്പം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെന്നി തെരേസയും വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ നിർമ്മൽ മരിയയും കളിക്കളത്തിലിറങ്ങി മത്സരത്തിന് ആവേശം പകർന്നു. തുടർന്ന് അധ്യാപകരും അനധ്യാപകരും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും അരങ്ങേറി.

Vasudev Inn

കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. ജസ്റ്റിൻ പി. ജി., ലെഫ്റ്റനന്റ് മിനി ടി. ജെ., കോച്ച് ശ്യാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.