പെണ്‍കുട്ടിയെ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; മുന്‍കാമുകന്‍ അറസ്റ്റില്‍.

Above article- 1

p>കൊച്ചി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ  കഴിഞ്ഞദിവസമാണ് അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി.   യുവാവ് പലതവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. വാട്‌സാപ്പും ഫോണ്‍നമ്പറും ബ്ലോക്ക് ചെയ്തു. എന്നാല്‍ യുവാവ് പിന്നീട് അമ്മയുടെ ഫോണില്‍നിന്ന് പെണ്‍കുട്ടിയെ വിളിക്കാന്‍ തുടങ്ങി. ശല്യം തുടര്‍ന്നതോടെ ഈ നമ്പറും ബ്ലോക്ക് ചെയ്തു. 

Astrologer

ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വൈകിട്ട് തിരക്കില്ലാത്ത സമയത്ത് പെണ്‍കുട്ടി ജോലിചെയ്യുന്ന സ്വകാര്യ ലാബിലെത്തിയ പ്രതി ലാബിനുള്ളില്‍ അതിക്രമിച്ചുകയറി മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ അതിക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും മറ്റുള്ളവരും എത്തിയതോടെ ഇയാള്‍ മുറി തുറന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

Vadasheri Footer