ഗുരുവായൂരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Above article- 1

ഗുരുവായൂർ : ഗുരുവായൂരില്‍ ബി.എസ്.എഫ്. ജവാനും കുടുംബത്തിനും അടക്കം 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 15 പേര്‍ക്കും പൂക്കോട് സോണില്‍ രണ്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചാമുണ്ഡേശ്വരി 17-ാം വാര്‍ഡിലാണ് ബി.എസ്.എഫ് ജവാന്‍, ഭാര്യ മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഈ പ്രദേശം നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. നെന്മിനി 23-ാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Vadasheri Footer