Post Header (woking) vadesheri

മമ്മിയൂരിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി.

Above Post Pazhidam (working)

ഗുരുവായൂർ :  മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ   അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരി, ആമയൂർ നാരായണൻ നമ്പൂതിരി, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങി 11 വേദജ്ഞരാണ് അതിരുദ്ര മഹായജ്ഞത്തിൽ ശ്രീരുദ്ര മന്ത്ര ജപം നടത്തിയത്.

Ambiswami restaurant

11 ശ്രേ ഷ്ഠ ദ്രവ്യങ്ങൾ നിറച്ച് ഓരോ ഖണ്ഡത്തിലും 11 കലശങ്ങൾക്കു ചുറ്റും 11 വീതം വേദജ്ഞർ ഇരുന്ന് ശ്രീരുദ്രമന്ത്ര ജപം പൂർത്തിയാക്കിയ 121 കലശങ്ങൾ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.. തുടർന്നുള്ള 10 ദിവങ്ങളിലും 121 കലശങ്ങൾ വീതം  അഭിഷേകം ചെയ്യും. മഹായജ്ഞത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ സെമിനാറിനും തുടക്കം കുറിച്ചു.  

Second Paragraph  Rugmini (working)