Header 1 vadesheri (working)

പൗരത്വ ബില്‍ പ്രതിഷേധം ,അസമില്‍ പോലിസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബില്ലിനെതിരെ വ്യാഴാഴ്ച വൈകുന്നേരം അസമിലെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് പേര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് പോലീസ് വെടിവെച്ചത്.

First Paragraph Rugmini Regency (working)

zumba adv

അസമില്‍ പത്തു ജില്ലകളിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന്‍ 48 മണിക്കൂര്‍ കൂടെ നീട്ടി. പുറമെ മേഘാലായില്‍ കൂടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. അസം ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവച്ചു. ഗുവാഹത്തിയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച്‌ നടത്തി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 22 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Second Paragraph  Amabdi Hadicrafts (working)

ദീബ്രുഘട്ടിലേക്കും ഗുവഹത്തിയിലേയക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്ബനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. അതിനിടെ ഗുവാഹത്തിയിലെ രണ്ട് ഉന്നത പോലീസ ഉദ്യോഗസ്ഥരെ അധികൃതര്‍ സ്ഥലംമാറ്റി. ജനങ്ങളോട് ശാന്തരാകണമെന്ന് അസം മുഖ്യമരന്തി സര്‍ബാനന്ദ സോനോവാള്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുമെന്നും അദേഹം പറഞ്ഞു. പ്രതിഷേധം കത്തുന്ന നിരവധിയിടങ്ങളിലേക്ക് സൈന്യത്തെ വിന്യസിച്ചു. അസം മുഖ്യമന്ത്രി സോനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ടെലി ഉള്‍പ്പെടയുള്ള നിരവധി നേതാക്കളുടെ വസതികള്‍ക്കുനേരെ അക്രമം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.