Post Header (woking) vadesheri

അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി

Above Post Pazhidam (working)

ചാവക്കാട് : അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി. പരിക്കേറ്റ്ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍ ഓടി രക്ഷപെട്ടു.ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചയാണ് ഒറ്റയിനിക്കടുത്ത് കാര്‍ അപകടത്തില്‍പ്പെട്ടത്.പൊന്നാനി ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കണ്ടയ്‌നര്‍ ലോറിക്ക് പുറകിലും, പിന്നീട് റോഡരികിലെ മതിലിലും ഇടിച്ചത്.ഉടന്‍തന്നെ സ്ഥലത്ത് എത്തിയ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ambiswami restaurant

ഇവിടെ നിന്ന് ഡ്രൈവര്‍ ഓടി രക്ഷപെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ വടക്കേക്കാട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ദുരൂഹത മനസ്സിലാക്കിയ വടക്കേക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കില്‍ നിന്ന് അര ലിറ്ററിന്റെ 50 ഓളം കുപ്പി മദ്യം കണ്ടടുത്തത്.കാര്‍ വടകര സ്വദേശിയുടെതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.വടക്കേക്കാട് എസ്എച്ച്ഒ കെ.ബാലൻറെ നിര്‍ദ്ദേശ പ്രകാരം എസ്ഐ അനില്‍കുമാര്‍,എഎസ്ഐ രാജു,അരുണ്‍ വിത്സന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കാറിലുണ്ടായിരുന്ന 50 കുപ്പി മദ്യവും കെഎല്‍ 18 എഫ് 3838 ഐ ടെന്‍ കാറും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.പ്രതിക്കായി അന്വേഷണം നടത്തുന്നതായി എസ്എച്ച്ഒ കെ.ബാലന്‍ പറഞ്ഞു.

Second Paragraph  Rugmini (working)