
ആൻ്റുമാസ്റ്ററെ ആദരിച്ചു.

ഗുരുവായൂർ: മാതൃഭാഷാ പഠനം സാമൂഹിക ഇടപെടലിന് എന്ന ആശയവുമായി ഭാഷാ ബോധന – സംഘാടന രംഗത്ത് 33 വർഷക്കാലം പ്രവർത്തിച്ച് ഔദ്യോഗിക സേവനത്തിൽ നിന്നു വിരമിക്കുന്ന മാതൃഭാഷ അധ്യാപകൻ ഏ.ഡി. ആൻ്റു മാസ്റ്ററെ ആദരിച്ചു ഭാഷാ സാഹിത്യ -സാമൂഹ്യ- സാംസ്കാരിക – നായകരും പൂർവ വിദ്യാർഥികളും ജില്ലയിലെ മലയാള അധ്യാപക സുഹൃത്തുക്കളും പൊതുജനങ്ങളും കൂടി സംഘടിപ്പിച്ച ആദര സദസ്സ് മുതിർന്ന മാധ്യമപ്രവർത്തകൻ എം . പി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡോ. ആർ.സുരേഷ് എഡിറ്റ് ചെയ്ത ‘മലയാളത്തിന്റെ ആൻ്റു മാഷ് ‘എന്ന പുസ്തകം പ്രകാശനവും ചെയ്തു. മുരളി പെരുനെല്ലി എം.എൽ എ അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ. എം .അനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു ദേശത്തിന്റെ ആദരമായി ഭാഷാഭിമാന അക്ഷരമാല ശില്പം കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ സമർപ്പിച്ചു .പൂർവ വിദ്യാർഥി ഡോ. പി രശ്മി പുസ്തകം ഏറ്റുവാങ്ങി. ആദരം മാതൃഭാഷയ്ക്കും ആൻ്റുമാഷിനും എന്നു പേരിട്ട ചടങ്ങിലെ മലയാളമഹോത്സവം കവി. രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു .
ഡോ. എസ്. എസ്.ജയകുമാർ അധ്യക്ഷത വഹിച്ചു. കവി.പി. രാമൻ ചൊൽക്കാഴ്ച അവതരിപ്പിച്ചു. പൂർവ വിദ്യാർഥി അഡ്വ. ടി.എസ് ഉല്ലാസ്ബാബു ആമുഖഭാഷണം നിർവഹിച്ചു. ഫാ. വർഗീസ് പാലത്തിങ്കൽ പ്രശസ്തി ഫലകം സമ്മാനിച്ചു. ഡോ. ജോഷി തോമസ്, സാജൻ കെ എച്ച്, ഡോ. എ.എം. റീന , ടി.കെ. വാസു,പി. ഡി. പ്രകാശ് ബാബു, എൻ. ഹരീന്ദ്രൻ, കെ. ജയഭൂഷൺ, വി.സജീഷ് ചന്ദ്രൻ, പി.ഉഷ , കെ.എസ് കവിത,വല്ലച്ചിറ രാമചന്ദ്രൻ, പി.എ. ബഷീർ എന്നിവർ ആശംസകൾ നേർന്നു. ജില്ലയിലെ പ്ലസ് ടു മലയാളം പരീക്ഷയിൽ നൂറിൽ നൂറ് സ്കോർ നേടിയ വിദ്യാർഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗവും കോവിലൻ ട്രസ്റ്റ് കണ്ടാണശ്ശേരിയും ഏർപ്പെടുത്തിയ മലയാളതിലക സാക്ഷ്യപത്രം വിതരണവും ഉണ്ടായിരുന്നു..

തുടർന്ന് കതിരോല ഫോക് ബാൻ്റ് അവതരിപ്പിച്ച നാടൻ കലാവതരണവും സുനിൽ ചൂണ്ടൽ രഞ്ജിത് ചിറ്റാടെ, ഹർഷിം എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും അനീഷ് ആളൂരും നവീൻ പയനിത്തടവും സിബി താണിക്കലും നിർമിച്ചമലയാള മണ്ഡപത്തിൽ നിന്നുള്ള ഘോഷയാത്രയും അരങ്ങേറി.