ഗുരുവായൂരിൽ  ദർശന സമയം ഒരു മണിക്കൂർ കൂട്ടി

Above Post Pazhidam (working)

ഗുരുവായൂർ : വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

Poonthanam
Rugmani 700-200

ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തർക്ക് ദർശനം സാധ്യമാകും. നേരത്തെ വൈകിട്ട് നാലരയ്ക്കാണ് ക്ഷേത്രം നട തുറന്നിരുന്നത്.

Vasudev Inn