
ഗ്യാനേഷ് കുമാറിന്റെ രാജിആവശ്യപ്പെട്ട് എസ് റ്റി യു പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ടിയു ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സംഘടിപ്പിച്ച പൊതുയോഗം മത്സ്യ തൊഴിലാളി യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന പ്രവർത്തക സമിതി അംഗം ഹംസക്കുട്ടി മന്ദലാംകുന്ന് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.വി ഉമ്മർക്കുഞ്ഞി, പി.കെ ബഷീർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി അസീസ് മന്ദലാംകുന്ന്, എൽ.ജി.എം.എൽ ജില്ല പ്രസിഡൻ്റ് ആർ.കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ സലീം കുന്നത്ത് സ്വാഗതവും സൈദ് മുഹമ്മദ് പോക്കക്കില്ലത്ത് നന്ദിയും പറഞ്ഞു.

ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന്
മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ മൊയ്തുണ്ണി, മത്സ്യതൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ല സെക്രട്ടറി പി.എ നസീർ, ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷറഫ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റസല റഹീം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷഹർബാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി. എം മുജീബ്, മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി, അലി അകലാട്, പഞ്ചായത്ത് അംഗംങ്ങളായ സലീം അച്ചപ്പുള്ളി, ഐഷ, എസ്ടിയു നേതാക്കളായ മുട്ടിൽ ഖാലിദ്, എ.വി അബ്ദുൽ ഗഫൂർ, സൈദ്മുഹമ്മദ് കരിമ്പി, റിയാസ് ചാവക്കാട്, സുൽത്താൻ ചാവക്കാട്,സി.വി സുബ്രമണ്യൻ, പ്രീതി ശ്രീനിവാസൻ,മുസ്തഫ എന്നിവർ നേതൃത്വം നൽകി
