Header Saravan Bhavan

അംഗണവാടിയെ സി പി എം തിരഞ്ഞെടുപ്പ് ബൂത്താക്കി , അംഗണവാടി യു ഡി എഫ് ഉപരോധിച്ചു

Above article- 1

Astrologer

ചാവക്കാട് : ചാവക്കാട് നഗരസഭ പാലയൂർ വാർഡ് 14ലെ 125ആം നമ്പർ അംഗണവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു.

ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ നയിക്കുന്ന വാഹന പ്രചാരണ ജാഥക്ക് സ്വീകരണം നൽകിയ തെക്കൻ പാലയൂർ അംഗണവാടി പരിസരത്തെത്തിയ വനിതാ വാർഡ് കൗൺസിലർമാരാണ് അംഗൻവാടിയിൽ കൊടിയും പ്രചാരണ തോരണങ്ങളും കണ്ടെത്തിയത്.

മുൻസിപ്പൽ സെക്രട്ടറിയും, ചാവക്കാട് സബ് ഇൻസ്‌പെക്ടർ ഓഫ്‌ പോലീസും വന്നതിനു ശേഷമാണ് ജനങ്ങൾ പിരിഞ്ഞു പോയത്. വാർഡ് കൗൺസിലർ സുപ്രിയ രാമ ച ന്ദ്രൻ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ. വി സത്താർ, മറ്റ് യുഡിഫ് കൗൺസിലർമാരായ ഷാഹിദ മുഹമ്മദ്‌, ബേബി ഫ്രാൻസിസ്, പേള ഷാഹിദ, ഫൈസൽ കനാമ്പുള്ളി, അസ്മത്തലി, പി. കെ കബീർ, യുഡിഫ് നേതാക്കളായ അനീഷ് പാലയൂർ, നവാസ് തെക്കും പുറം, ആരിഫ് എ എച്ച്, ദസ്‌തഗീർ മാളിയേക്കൽ, മുജീബ് സി എം, അഷറഫ് കെപി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.

Vadasheri Footer