Header 1 vadesheri (working)

സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യക്തി ഹത്യ: അഡ്വ. നിവേദിത പരാതി നല്‍കി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യക്തി ഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതി. സൈബര്‍ ഡൊമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി നല്‍കിയത്. ഗുരുവായൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ സുമേഷും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

Second Paragraph  Amabdi Hadicrafts (working)

മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗുരുവായൂരില്‍ ബി ജെ പി സ്ഥാനാര്ഥിയായിരുന്ന നിവേദിതയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു.ബി ജെ പി സ്ഥാനാർഥിയാണ് എന്ന് പറഞ്ഞു സംസ്ഥാന പ്രസിഡന്റ നൽകിയ സത്യവാങ് മൂലത്തിൽ , സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ടിരുന്നില്ല ഇതാണ് നാമനിർദേശ പത്രിക തള്ളാൻ കാരണമായി വരണാധികാരി പറഞ്ഞത് , ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു