ശാസ്ത്ര-സാങ്കേതികവിദ്യയുടെ വികസനത്തില്‍ വീട്ടുവീഴ്ചയില്ല : മുഖ്യമന്ത്രി
തൃശൂർ : ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വികസനകാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേേരള വന ഗവേഷണ കേന്ദ്രത്തിന്‍്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍്റെയും ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന വനഗവേഷണ കേന്ദ്രത്തില്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍്റേഷന്‍ കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും നവകേരള നിര്‍മ്മാണത്തിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശാസ്ത്ര -സാങ്കേതിക വിദ്യകള്‍ വഴി ജനങ്ങളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇതിന് സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. ഇവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്ര രംഗം അതിവേഗം പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കണ്ടുപിടുത്തം ഇന്ന് കാലഹരണപ്പെടുന്ന വേഗമാണ് ശാസ്ത്രത്തിന്. ശാസ്ത്രബോധമുള്ള തലമുറയാണ് നാടിന്‍്റെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവിന്‍്റെ കാലംമുതല്‍ ശാസ്ത്രത്തിന്‍്റെ പ്രചരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. ശാസ്ത്രീയമൂല്യങ്ങളുടെ പ്രചാരണം ഇന്ന് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍ ശാസ്ത്രത്തിനെതിരായ ഒരുവിഭാഗം പ്രചാരണം നടത്തുകയാണ്. പുരാണങ്ങളെ ചരിത്ര സത്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രത്തിനെതിരായ പ്രചരണം വഴി ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമം. ഭരണഘടനാപരമായ ചുമതല വഹിക്കുന്നവര്‍പ്പോലും ശാസ്ത്രത്തിനെതിരായ വാദങ്ങള്‍ ഉയര്‍ത്തുകയാണ്. ഇത്തരം ശാസ്ത്രവിരുദ്ധ പ്രചാരണങ്ങളെ ചെറുക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള വലിയ വെല്ലുവിളികളാണ് സമൂഹത്തിനുമുന്നിലുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ തടയുന്നതിന് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശാസ്ത്രസ്ഥാപനങ്ങള്‍ക്കാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശാസ്ത്രഗവേഷണരംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍്റേഷന്‍ കേന്ദ്രത്തിന് സാധിക്കും. ബഹുമുഖപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അതീവ പ്രയോജനപദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍്റേഷന്‍ കേന്ദ്രം വഴി മണ്ണിലെ ധാതുക്കള്‍, കീടനാശിനി സാന്നിധ്യം, സസ്യങ്ങളില്‍നിന്നുള്ള ജൈവ തډാത്രകള്‍, ജലത്തിന്‍്റെ ഗുണനിലവാരം എന്നിവ സൂക്ഷ്മ വിശകലനം നടത്താന്‍ സാധിക്കും.
യോഗത്തില്‍ അഡ്വ. കെ. രാജന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍്റ് കുമാരി അനിത വാസു, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ: എം.സി. ദത്തന്‍, ജനപ്രതിനിധികളായ ലില്ലി ഫ്രാന്‍സിസ്, സുജിത്ത് വി.സി., ബാബു തോമസ്, കെ.എഫ.ആര്‍.ഐ. ഡയറക്ടര്‍ ശ്യാം വിശ്വനാഥ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ: എസ്. പ്രദീപ്കുമാര്‍ , കെ.എഫ.ആര്‍.ഐ. ശാസ്ത്രജ്ഞന്‍ ഡോ: ആര്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.