കലാമണ്ഡലം പുതിയ ക്യാമ്പസ് : നിര്‍ദ്ദേശം പരിഗണനയില്‍ – മന്ത്രി എ കെ ബാലന്‍

">

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിന്‍റെ പുതിയ ക്യാമ്പസിനുളള നിര്‍ദ്ദേശം സാംസ്കാരിക വകുപ്പിന്‍റെ പരിഗണനയിലുന്ന്െ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലാമണ്ഡലത്തിന്‍റെ വികസനത്തിന് സര്‍വസഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കലാമണ്ഡലം വാര്‍ഷികത്തിന്‍റേയും വളളത്തോള്‍ ജയന്തിയുടെയും ഭാഗമായി കുത്തമ്പലത്തില്‍ നടന്ന മുകുന്ദരാജ അനുസ്മരണ സമ്മേളനം ഭോജനശാല, കളരികള്‍ എന്നിവയുടെ ഉദ്ഘാടനം എന്‍ഡോവ്മെന്‍റുകളുടെ വിതരണം എന്നിവ നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍.

കേരളത്തിന്‍റെ പെരുമയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത് കേരള കലാമണ്ഡലവും കഥകളിയുമാണ്. വിശ്വഭാരതിപോലെ കലാമണ്ഡലത്തെ സമ്പൂര്‍ണ്ണ സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യം. അതിന്ഒരുപാട് കടമ്പകള്‍ മറികടക്കേതു്. നമ്മുടെ സാംസ്കാരിക സമ്പന്നതയെ ഫലപ്രദമായി പ്രചരിപ്പിക്കാനും മുതല്‍കൂട്ടാക്കി മാറ്റാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുകുന്ന ഇടമായി കലാമണ്ഡലത്തെ മാറ്റും.പുതിയ ഓഫീസ്, പുതിയ ലൈബ്രറി, പുതിയ പഠനവിഭാഗം എന്നിവ ഉള്‍പ്പെടെയുളള കെട്ടിടങ്ങള്‍ കലാമണ്ഡലത്തിനായി നിര്‍മ്മിക്കും. കല്‍പിത സര്‍വകലാശാലയായി ഉയര്‍ത്തിയിരുന്നുവെങ്കിലും കലാമണ്ഡലത്തിന്‍റെ മുന്നോട്ട് പോക്ക് ആശാവഹമായിരുന്നില്ല. ഇത് മാറ്റും. ലക്ഷ്യം നേടുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും.

സൗഹാര്‍ദ്ദത്തിന്‍റേയും സ്നേഹത്തിന്‍റേയും മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന സ്ഥാപനമായി, സര്‍വലകലാശാലയായി കലാമണ്ഡലത്തെ മാറ്റും. മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്‍റെ ഛായചിത്രം മന്ത്രി എ കെ ബാലന്‍ അനാഛാദനം ചെയ്തു. മലയാളം സര്‍വകലാ ശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വളളത്തോള്‍ മുകുന്ദരാജ അനുസ്മരണ പ്രഭാഷണം നടത്തി. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് അനുസ്മരണം എം പി എസ് നമ്പൂതിരി നിര്‍വഹിച്ചു. കലാമണ്ഡലം എന്‍ഡോവ്മെന്‍റുകള്‍ മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors