Madhavam header
Above Pot

ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരും വിരമിച്ചവരും ചേർന്ന് നടത്തുന്ന വിളക്കാഘോഷം 9 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം എംപ്ലോയീസ് അസോസിയേഷനും , പെൻഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന വിളക്കാഘോഷം വെള്ളിയാഴ്ച നടക്കും . നെയ് വിളക്കാണ് ക്ഷേത്രത്തിൽ തെളിയുക .ക്ഷേത്ര ത്തിൽ രാവിലെയും ഉച്ചക്കും മേളത്തോടെയുള്ള കാഴ്ച ശീവേലിക്ക് മേളം അകമ്പടിയാകും . തൃപ്രയാർ അനിയൻ മാരാർ മേള പ്രമാണം നിൽക്കും ,വലന്തലയിൽ ചെറുശ്ശേരി ദാസൻ മാരാർ ഇലത്താളത്തിൽ ഏഷ്യാഡ്‌ ശശി മാരാർ ,കുറും കുഴലിൽ ഇഞ്ചമുടി ഹരിഹരൻ , കൊമ്പ് തൃക്കൂർ അനിൽ എന്നിവർ നേതൃത്വം വഹിക്കും , വൈകീട്ട് കുട്ടികളായ കിഴൂർ അതുൽ കെ മാരാർ , ചെറുശ്ശേരി അർജുൻ എസ് മാരാർ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും . രാത്രി ഗുരുവായൂർ ശശി മാരാരുടെ നേതൃത്വത്തിൽ ഇടക്ക പ്രദിക്ഷണ ത്തോടെയുള്ള വിളക്ക് എഴുന്നള്ളിപ്പിന് വലിയ കേശവൻ കോലമേറ്റും ,പറ്റാന കളായി ദാമോദർ ദാസും ചെന്താമരാക്ഷനും അണിനിരക്കും . 1959 ൽ ആണ് ജീവനക്കാരുടെയും പെൻഷന് കാരുടെയും നേതൃത്വത്തിലുള്ള വിളക്കാഘോഷം ആരംഭിച്ചതെന്ന് ആഘോഷകമ്മറ്റി കൺ വീനർ ടി കെ സുരേഷ് ബാബു , എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റ് സി വി വിജയൻ എന്നിവർ അറിയിച്ചു .

Vadasheri Footer