Post Header (woking) vadesheri

വെട്ട് കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും, പിഴയും

Above Post Pazhidam (working)

ചാവക്കാട് : ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി
പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു.
കാണിപ്പയ്യൂർ ആനായ്ക്കൽ  സ്വദേശിയും ആർ എസ് എസ് പ്രവർത്തകനുമായ
പുല്ലാനിപറമ്പത്ത് വിവാസ് (30) നെ അക്രമിച്ച കേസിലെ പ്രതികളെയാണ് ചാവക്കാട്
സബ്ജഡ്ജി കെ എൻ ഹരികുമാർ ശിക്ഷിച്ചത് .

Ambiswami restaurant

സി പി എം പ്രവർത്തകരും കുന്നംകുളം ആനായ്ക്കൽ സ്വദേശികളായ ചൂണ്ടപുരയ്ക്കൽ മഹേഷ് ( മഗേഷ് 30), കൊട്ടരപ്പാട്ട് സഗീഷ് (26) , ചൂണ്ടപുരക്കൽ അതുൽ (20) ,ചീരോത്ത്
സുർജിത്ത് (22) ,ചൂണ്ടപുരക്കൽ നന്ദു (23) എന്നിവരെയാണ് രണ്ടു വർഷം വീതം
കഠിന തടവിനും 24,500 രൂപാവീതം പിഴയടക്കാനും കോടതി വിധിച്ചത് .

2014 നവംബർ രണ്ടാം തിയ്യതി രാത്രി ഏഴിന് ആനായ്ക്കൽ സെന്ററിൽവെച്ചാണ് അക്രമണം അരങ്ങേറിയത് . സിപിഎമ്മിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന റെഡ് ആന്റ് റെഡ് ക്‌ളബും
ആർ എസ് എസിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന സംഘസേന ക്‌ളബും
തമ്മിലുള്ള നിരന്തരമായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത് . വാളുകൾ
അടക്കമുള്ള ആയുധങ്ങളുമാണ് പ്രതികൾ അക്രമണം നടത്തിയത്. 

Second Paragraph  Rugmini (working)

കുന്നംകുളം പോലീസ്കേസെടുത്ത് അന്വേഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ പ്രതികളെ
പിടികൂടിയിരുന്നു.കുന്നംകുളം സി ഐ വി എ ക്യഷ്ണദാസാണ് അന്വേഷണം
പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . സംഭവത്തിലെ ദ്യക്‌സാക്ഷികളടക്കം
14 സാക്ഷികളെ കോടതി വിസ്തരിച്ചു. വധശ്രമത്തിനാണ് പോലീസ്
കേസെടുത്തതെങ്കിലും ഈ കുറ്റം സംശയാതീതമായി തെളിഞ്ഞില്ല. സംഘം ചേർന്ന്
ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന ഏഴു വകുപ്പുകളിലായാണ്
കോടതി ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണവേളയിൽ വിവാസ് മറ്റ് അസുഖബാധയെ
തുടർന്ന് മരണമടഞ്ഞിരുന്നു . പ്രൊസിക്യൂഷനുവേണ്ടി എ പി പി കെ ബി
സുനിൽകുമാർ , അഡ്വ കെ.ആർ രജിത് കുമാർ എന്നിവർ ഹാജരായി